Latest NewsNewsInternational

കോവിഡിനേക്കാള്‍ വലിയ രണ്ട് ദുരന്തങ്ങള്‍ കൂടി ഭൂമിയില്‍ വരാനുണ്ട് ; മുന്നറിയിപ്പുമായി ബില്‍ഗേറ്റ്സ്

കാലാവസ്ഥാ വ്യതിയാനം മുഴുവന്‍ ആവാസ വ്യവസ്ഥയെയും നശിപ്പിയ്ക്കും

കോവിഡിനേക്കാള്‍ വലിയ രണ്ട് ദുരന്തങ്ങള്‍ കൂടി ഭൂമിയില്‍ വരാനുണ്ടെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകനും ലോക കോടീശ്വരനുമായ ബില്‍ഗേറ്റ്‌സ്. ഡെറിക് മുള്ളറുമായുള്ള അഭിമുഖത്തിനിടെയാണ് ബില്‍ഗേറ്റ്‌സ് പുതിയ വെല്ലുവിളികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. കാലാവസ്ഥാ വ്യതിയാനവും ജൈവ ഭീകരവാദവുമാണ് ഇനി ലോകം നേരിടാന്‍ പോകുന്ന രണ്ട് വലിയ പ്രതിസന്ധികളെന്നാണ് ബില്‍ഗേറ്റ്‌സ് പറയുന്നത്.

കാലാവസ്ഥാ വ്യതിയാനം മുഴുവന്‍ ആവാസ വ്യവസ്ഥയെയും നശിപ്പിയ്ക്കും. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത് അസാധ്യമാക്കും. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുള്ള യഥാര്‍ഥ സാമ്പത്തിക, മരണസംഖ്യ കൊറോണയേക്കാള്‍ വളരെ വലുതായിരിയ്ക്കും. കാലാവസ്ഥാ വ്യതിയാനം പോലെ ലോകത്തിന് വലിയ ഭീഷണിയാണ് ജൈവ ഭീകരവാദം. ഈ ലോകം തകര്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഒരാള്‍ക്ക് വിവിധ വൈറസുകളെ പടച്ചു വിടാന്‍ സാധിയ്ക്കും. ഇതിലൂടെ ലോകത്ത് സംഭവിക്കുക വന്‍ ദുരന്തമായിരിക്കും.

കോവിഡ് കാലത്തെ കാഴ്ചയായിരിക്കില്ല അത്തരം ദുരന്തങ്ങള്‍ സമ്മാനിക്കുകയെന്നും ബില്‍ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. സ്വാഭാവികമായി സംഭവിക്കുന്ന പകര്‍ച്ചവ്യാധികളേക്കാള്‍ ഭീകരമായിരിക്കും ഇത്തരം ദുരന്തങ്ങളുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ ലോകത്ത് വലിയൊരു മഹാമാരി വരാനുണ്ടെന്നും ബില്‍ഗേറ്റ്‌സ് പ്രവചിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button