08 February Monday

ഡിപ്പോയില്‍ നിന്നും കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2021

പ്രതീകാത്മക ചിത്രം

കൊട്ടാരക്കര> കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കഴിഞ്ഞ രാത്രി കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി.ഇന്ന് രാവിലെയാണ് കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസ് കാണാനില്ലെന്ന് അധികൃതര്‍ മനസിലാക്കുന്നത്. പിന്നാലെ പോലീസില്‍ പരാതി നല്‍കി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബസ് കണ്ടെത്തിയത്.

കൊല്ലം പാരിപ്പള്ളിയിലാണ് ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

 ഞായറാഴ്ച രാത്രി 9.30 ഓടെ സര്‍വീസിംഗിന് ഗാരേജില്‍ കയറ്റിയ വാഹനം പിന്നീട് 12.30 ഓടെ പുറത്തിറക്കിയതാണെന്ന് ജീവനക്കാര്‍ പറയുന്നു. ഡിപ്പോയ്ക്ക് സമീപത്തെ മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ റോഡ് വശത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. രാവിലെ ഡിപ്പോ അധികൃതര്‍ ബസ് തിരഞ്ഞെങ്കിലും കണ്ടില്ല.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top