Latest NewsIndiaInternational

ഇന്ത്യന്‍ ഭക്ഷണം രുചിച്ച്‌ മിയ ഖലീഫ,​ ഇന്ത്യയിൽ നടക്കുന്ന ‘കര്‍ഷക’ സമരത്തിന് പിന്തുണയെന്ന് വീണ്ടും പ്രകോപനവ…

ഗുലാബ് ജാമുന്‍ കിട്ടിയത് കനേഡിയന്‍ എം.പി.യായ ജഗ്മീത് സിങ്ങില്‍ നിന്നുമാണെന്നു മിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

കാര്‍ഷിക നിയമത്തിനെതിരെ ഇന്ത്യയില്‍ ഇടനിലക്കാരും ചില കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തുന്ന സമരത്തെ പിന്തുണച്ച്‌ വീണ്ടും പോൺ സ്റ്റാർ മിയ ഖലീഫ. കര്‍ഷക സമരത്തെ പിന്തുണച്ചുള്ള ആദ്യ ട്വീറ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും മിയ ഖലീഫയുടെ വീഡിയോ പുറത്തു വന്നത്.

പോസ്റ്റിനെ ചിലർ വിമർശിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ഭക്ഷണം രുചിച്ചുകൊണ്ടുള്ള താരത്തിന്റെ വിഡിയോ ട്വീറ്റ് വന്നിരിക്കുന്നത്. സമൂസയും ഗുലാബ് ജാമുനും കഴിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. ആസ്വദിച്ച്‌ ഭക്ഷണം കഴിക്കുന്ന മിയ #FarmersProtests എന്ന ഹാഷ്ടാഗും പങ്കുവച്ചു.

എഴുത്തുകാരി രൂപി കൗര്‍ ആണ് തനിക്ക് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എത്തിച്ചു നല്‍കിയതെന്ന് മിയ പറയുന്നു. ഗുലാബ് ജാമുന്‍ കിട്ടിയത് കനേഡിയന്‍ എം.പി.യായ ജഗ്മീത് സിങ്ങില്‍ നിന്നുമാണെന്നു മിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. വീഡിയോ കാണാം:

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button