KeralaLatest NewsNews

വനിതാ താരങ്ങള്‍ വേദിയില്‍ നില്‍ക്കുന്ന ഫോട്ടോ വിവാദം , പ്രതികരണവുമായി നടി ഹണി റോസ്

വനിതാ താരങ്ങളെ പരിഗണിക്കാതിരുന്നതല്ല വിഷയമെന്ന് നടി

കൊച്ചി: വനിതാ താരങ്ങള്‍ വേദിയില്‍ നില്‍ക്കുന്ന ഫോട്ടോ വിവാദം , പ്രതികരണവുമായി നടി ഹണി റോസ്. വനിതാ താരങ്ങളെ പരിഗണിക്കാതിരുന്നതല്ല വിഷയമെന്ന് നടി. താര സംഘടനയായ അമ്മയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വനിതാ അംഗങ്ങള്‍ക്കു പരിഗണന നല്‍കിയില്ലെന്ന വിവാദത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു ‘അമ്മ’ എക്സിക്യൂട്ടിവ് അംഗം ഹണി റോസ്. ഉദ്ഘാടന വേളയില്‍ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും നില്‍ക്കുന്നൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മലയാളസിനിമയിലെ ആണ്‍മേല്‍ക്കോയ്മയാണ് ഫോട്ടോയിലൂടെ വ്യക്തമാകുന്നതെന്ന വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി എക്സിക്യൂട്ടീവ് അംഗം തന്നെ രംഗത്ത് വന്നത്.പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു ഹണിറോസിന്റെ പ്രതികരണം.

Read Also : ഉമ്മന്‍ ചാണ്ടി വായടച്ച് വീട്ടില്‍ ഇരിക്കണം ; ക്ഷുഭിതനായി മന്ത്രി ജിസുധാകരൻ

‘ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല, ഇങ്ങനെ ഒരു വിവാദത്തെപ്പറ്റി അറിഞ്ഞതുമില്ല, പിന്നെ അതിനെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്. എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല, ഇവിടെ വന്നു ഇരിക്കൂ എന്ന് മറ്റു  മെമ്പേഴ്‌സ് പറഞ്ഞതാണ്.’ ഹണി റോസ് പറയുന്നു.

‘എക്സിക്യൂട്ടിവ് മെമ്പര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ അവിടെ ചില ജോലികള്‍ ഉണ്ടായിരുന്നു. എല്ലാ കമ്മറ്റി മെമ്പേഴ്‌സിനും അവരുടേതായ ജോലികള്‍ ഉണ്ടായിരുന്നു. ഇത്രയും വലിയ ചടങ്ങു നടക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉണ്ടാകും അതിനിടയില്‍ ഇരിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല. ചില കാര്യങ്ങള്‍ ചെയ്തിട്ട് ഓടി വന്നു നില്‍ക്കുമ്പോഴാണെന്നു തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഇടക്ക് ഞങ്ങള്‍ ഇരിക്കുകയും ചെയ്തു. ഞാനും രചനയും മാത്രമല്ല പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ മറ്റു മെമ്പേഴ്സും അവിടെ നില്‍പ്പുണ്ടായിരുന്നു. സ്ത്രീകള്‍ എന്ന നിലയില്‍ ഒരു വിവേചനവും അമ്മയില്‍ ഇല്ല. അമ്മ എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നത്.’ഹണി റോസ് വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button