08 February Monday

ശബരിമല നിയമനിർമാണം : യുഡിഎഫ് പ്രഖ്യാപനം കലാപം സൃഷ്ടിക്കാൻ: പി രാമഭദ്രൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2021


കൊല്ലം
ശബരിമല യുവതീ പ്രവേശനത്തിനെതിരെ നിയമ നിർമാണം കൊണ്ടുവരുമെന്ന യുഡിഎഫ് പ്രഖ്യാപനം സമൂഹത്തിൽ കലാപം സൃഷ്ടിക്കാനാണെന്ന് കേരള ദളിത് ഫെഡറേഷൻ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രൻ പറഞ്ഞു. കെഡിഎഫ് 24–-ാം ജന്മവാ‌ർഷികവും സംസ്ഥാന പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ ഹിന്ദുത്വ നിലപാടിനെ മറികടക്കാൻ തീവ്ര ഹിന്ദുത്വ സമീപനം  സ്വീകരിക്കുകയാണ് കോൺഗ്രസ് നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു.

യുവതീ പ്രവേശനം ഉൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട ആചാരപരമായ തർക്ക വിഷയങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ശബരിമലയുടെ പേരിൽ വോട്ട് നേടാനുള്ള തന്ത്രമാണ് കോൺഗ്രസിന്റേത്. ശബരിമല വിഷയത്തിൽ കോൺഗ്രസിന് ആത്മാർത്ഥതയില്ല. ആരുടെയും വിശ്വാസപരമായ സ്വാതന്ത്ര്യത്തെയും മൗലിക അവകാശങ്ങളെയും പിണറായി സർക്കാർ വൃണപ്പെടുത്തിയിട്ടില്ല. ദേവസ്വം ബോർഡുകളുടെ ദൈനംദിന ചെലവുകൾക്ക് പണം നൽകിക്കൊണ്ടിരിക്കുന്നത് സർക്കാരാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി ഭരണഘടനാ ബാധ്യതയെന്ന നിലയിൽ നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും നവോത്ഥാനമൂല്യ സംരക്ഷണ സമിതി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയുമായ പി രാമഭദ്രൻ പറഞ്ഞു. കെഡിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു ഫസലൂ റഹ്‌മാൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top