റിയാദ് > കേളി സൈബർവിംഗിന്റെ ദേശാഭിമാനി മുഖപ്രസംഗം ആദ്യകാല വായനക്കാരി മാജിദ ഷാജഹാനെ കേളി കലാസാംസ്കാരിക വേദി ആദരിച്ചു.
കേളിയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ദേശാഭിമാനി മുഖപ്രസംഗം ശബ്ദരൂപത്തിലും, പത്രം പിഡിഎഫ് രൂപത്തിലും ലോകമെമ്പാടും പ്രചരിപ്പിക്കുന്ന കേളി സൈബർവിംഗ് പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ആദരിക്കൽ ചടങ്ങ് നടന്നത്. റിയാദിലുള്ള പ്രവർത്തകരെ ജനുവരി ആദ്യവാരം, കേളി ഇരുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആദരിച്ചിരുന്നു.
കേരള പ്രവാസി സംഘം കൊല്ലം ശൂരനാട് ഏരിയ കൺവെൻഷനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മാജിദയെ ആദരിച്ചത്. പ്രവാസി സംഘം കൊല്ലം ജില്ലാ സെക്രട്ടറി നിസാർ അമ്പലക്കുന്ന് മാജിദക്കുള്ള ഉപഹാരം കൈമാറി.
കേളി രക്ഷാധികാരി മുൻ അംഗവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ.ദസ്തക്കീർ, കേളി മുൻ അംഗം സന്തോഷ് മാനവം, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എം.ശശിധരൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ശ്രീലത, പ്രവാസി സംഘം ശൂരനാട് ഏരിയ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ കുളങ്ങര എന്നിവർ സംസാരിച്ചു. മാജിദ ഷാജഹാൻ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..