Life Style

കുക്കുമ്പര്‍ ഡയറ്റ് പരീക്ഷിയ്ക്കൂ, അത്ഭുതം കാണാം

കുക്കുമ്പര്‍ ആരോഗ്യകാര്യങ്ങളില്‍ നല്‍കുന്ന പങ്ക് ചില്ലറയല്ല. ഇതില്‍ 95 ശതമാനം വെളളവും 5 ശതമാനം നാരുമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്ന കാര്യത്തില്‍ പ്രധാനി. ദഹനം ശരിയായി നടക്കാനും ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാനും കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി സഹായിക്കുന്നുണ്ട്. ചര്‍മം, കണ്ണ് എന്നിവയുടെ ആരോഗ്യത്തിനും ശരീരോഷ്മാവ് ശരിയായ തോതില്‍ നിലനിര്‍ത്താനും കുക്കുമ്പര്‍ സഹായിക്കും.

കുക്കുമ്പര്‍ ഡയറ്റില്‍ പ്രഭാതഭക്ഷണം ഗോതമ്പ് ബ്രഡ്, ജാം, മധുരം ചേര്‍ക്കാത്ത ചായ, ഒരു കപ്പ് കുക്കുമ്പര്‍ സാലഡ് എന്നിവയാണ്. ഇത് ശരീരത്തിന് മുഴുവന്‍ ദിവസത്തക്കും ആവശ്യമുള്ള ഊര്‍ജം നല്‍കുന്നു.

ഉച്ചക്കും ബ്രഡും കൊഴുപ്പു കുറഞ്ഞ ഇറച്ചിയും ജ്യൂസോ സംഭാരമോ ആകാം. കൂടെ കുക്കുമ്പര്‍ സാലഡ് മറക്കരുത്.

ഈ ഡയറ്റ് പ്രകാരം അത്താഴത്തിന് കുക്കുമ്പര്‍ സാലഡ് മാത്രമെ കഴിക്കാവൂ.

കുക്കുമ്പര്‍ ഡയറ്റ് മൂന്നുദിവസം പാലിച്ചാല്‍ രണ്ടു കിലോ വരെ കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button