08 February Monday

പ്രധാനമന്ത്രിയുടെ പുച്ഛം സമരജീവികളുടെ രക്തംപുരണ്ട സിംഹാസനത്തിൽ ഇരുന്ന്‌; സാമ്രാജ്യത്വ ആരാധകർക്ക്‌ സമരങ്ങളുടെ വില അറിയില്ല: കെ കെ രാഗേഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2021

കെ കെ രാഗേഷ് കര്‍ഷക സമരത്തില്‍

ന്യൂഡൽഹി > സാമ്രാജ്യത്വത്തിന്റെയും കോർപറേറ്റുകളുടെയും ആരാധകർ സമരങ്ങളുടെ വിലയറിയണമെന്നില്ലെന്ന്‌ അഖിലേന്ത്യ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി കെ കെ രാഗേഷ്‌ എംപി പറഞ്ഞു. രാജ്യത്ത് പുതിയ ഇനം സമരജീവികൾ ഇറങ്ങിയിട്ടുണ്ടെന്ന്‌‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം‌. രണ്ടരമാസമായി  കൊടുംതണുപ്പിൽ, തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തിന്‌ സമരം ചെയ്യേണ്ടിവരുന്ന കർഷകർക്ക്‌ നേരെയാണ് ഈ പരിഹാസമെന്ന്‌ രാഗേഷ്‌ പറഞ്ഞു.

കുറച്ചു പിറകോട്ട് സഞ്ചരിച്ചാൽ ഈയിനം സമരജീവികളെ കൂടുതൽ കാണാം. തേഭാഗയിലും  തെലങ്കാനയിലും പുന്നപ്ര–-വയലാറിലും അനീതി കൊടികുത്തിവാണിരുന്ന ഇന്ത്യൻ ഗ്രാമങ്ങളിലൊക്കെ ഈ ജീവികളുടെ "ശല്യ'മുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പും അതിനുശേഷവും നട്ടെല്ലുയർത്തി മനുഷ്യനായി ജീവിക്കാനുള്ള അവകാശപ്പോരാട്ടങ്ങളിലും അവർ ജീവൻ ഹോമിച്ചു. അവർ രക്തംനൽകി ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്നാണ്‌ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുന്നത്‌.

സമരംചെയ്യുന്ന കർഷകരെ  ശത്രുസൈന്യത്തെപ്പോലെയാണ്‌ സർക്കാർ നേരിടുന്നത്‌. സമരങ്ങളാണ് ലോകത്തെ മാറ്റിമറിച്ചതെന്നും രാഗേഷ്‌ ഫെയ്‌‌സ്‌‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top