KeralaLatest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ചിത്രം പോസ്റ്റ് ചെയ്ത രേവതി സമ്പത്തിനെതിരെ ഫേസ്ബുക്കിൽ വൻ പ്രതിഷേധം

കൊച്ചി : പ്രധാനമന്ത്രി മോദി ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴുവെന്ന് പരിഹസിച്ച് ചിത്രം പോസ്റ്റ് ചെയ്ത നടി രേവതി സമ്പത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് മോർഫ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് .

Read Also : ജീൻസിട്ട് കല്യാണ സാരി കയ്യിൽ പിടിച്ച് വധു ; പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ

ഇന്ത്യയുടെ രൂപത്തിലുള്ള ഒരു ഇല ഭക്ഷിക്കുന്ന പുഴുവിന്റെ ചിത്രമാണ് രേവതി സമ്ബത്ത് ഫേസ്ബുക്കിലിട്ടത്. പുഴുവിന്റെ തലയുടെ ഭാഗത്ത് പ്രധാനമന്ത്രിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നതായാണ് ചിത്രത്തില്‍ കാണുന്നത്. ‘ഇന്ത്യയെ കാര്‍ന്നു തിന്നുന്ന ഒരു പുഴുവിനെ കണ്ടു കിട്ടി’ എന്നും ഇവര്‍ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. രേവതിയുടെ ഈ പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ കമന്റ് ബോക്സില്‍ എത്തുന്നുണ്ട്.

ഇന്ത്യയെ കാർന്നു തിന്നുന്ന ഒരു പുഴുവിനെ കണ്ടു കിട്ടി..

Posted by Revathy Sampath on Sunday, February 7, 2021

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് രേവതി സമ്പത്ത് പിന്തുണ പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുടെ സമയത്താണ് രേവതി ഫേസ്ബുക്കിൽ തന്റെ പിന്തുണ അറിയിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button