മലപ്പുറം > സിപിഐ എമ്മിന്റെ കർഷക സമര ഐക്യദാർഢ്യവേദിക്കുനേരെ എംഎസ്‌എഫ് ആക്രമണം. കലക്‌ട്രേറ്റ് മാർച്ചിനെത്തിയ പ്രവർത്തകരാണ് സമരവേദിയിലേക്ക് കയറി ആക്രമണം നടത്തിയത്. എസ്‌എഫ്‌ഐ അഖിലേന്ത്യ അധ്യക്ഷൻ വി പി സാനു പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം. സാനുവിനുനേരെ കല്ലേറുണ്ടായതായി നേതാക്കൾ പറഞ്ഞു.
എംഎസ്എഫ് പ്രവർത്തകർ ഒരു പ്രകോപനവുമില്ലാതെയാണ് അക്രമം ഉണ്ടാക്കിയതെന്ന് വിപി സാനു വ്യക്തമാക്കി. എംഎസ്എഫ് പ്രവർത്തകർ കർഷകര സമര വേദിയിലെ പതാകകൾ നശിപ്പിച്ചു. കത്വ കേസ് വിവാദത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടനുള്ള ശ്രമമാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..