08 February Monday

മ്യാന്മറിൽ പ്രതിഷേധം ശക്തമാകുന്നു ; ആയിരങ്ങൾ തെരുവിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2021


യാങ്കോൺ
ഭരണം പിടിച്ചെടുത്ത  സൈന്യത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം  പടരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള സൈന്യത്തിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തി ആയിരങ്ങൾ തെരുവിലിറങ്ങി. ഓരോ ദിവസവും പ്രതിഷേധക്കാരുടെ എണ്ണം വർധിക്കുന്നു‌.

മ്യാന്മറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിൽ രണ്ടായിരത്തോളം തൊഴിലാളിസംഘടനാ പ്രവർത്തകരും വിദ്യാർഥികളും പ്രകടനം നടത്തി. യാങ്കോൺ സർവകലാശാലയ്‌ക്കു സമീപം നടന്ന പ്രതിഷേധത്തിൽ സൈനിക ഭരണകൂടത്തിനെതിരെ മുദ്രാവാക്യം മുഴക്കിയ സംഘം ഓങ്‌ സാൻ സൂചിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രതിഷേധ റാലി കടന്നുപോയ വഴികളിലുണ്ടായിരുന്ന വാഹനങ്ങൾ ഹോൺ മുഴക്കി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമരക്കാരെ സർവകലാശാലാ കവാടത്തിൽ പൊലീസ്‌ തടഞ്ഞു. ഇവർക്കുനേരെ ജലപീരങ്കിയും പ്രയോഗിച്ചു.   പ്രതിഷേധം പടരുന്നതു തടയിടാൻ സൈന്യം ഇന്റർനെറ്റ്‌ വിലക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top