പെരുമ്പാവൂര്‍ > അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ആര്‍എസ്എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍. ആര്‍എസ്എസുകാര്‍ക്ക് എല്‍ദോസ് പണം നല്‍കുകയും ജില്ലാ പ്രചാരകനില്‍ നിന്ന് ക്ഷേത്രത്തിന്റെ രൂപരേഖ ഏറ്റുവാങ്ങുകയും ചെയ്തു. എല്‍ദോസും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്നുനില്‍ക്കുന്ന ചിത്രം പുറത്തുവന്നു.
നേരത്തേ ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ ആര്‍എസ്എസിന്റെ ഫണ്ട് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത് ഏറെ വിവാദമായിരുന്നു. എന്നാല്‍ നേതാവിനെ തിരുത്താനോ കൃത്യമായ വിശദീകരണം നല്‍കാനോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..