പാലക്കാട്> ആദ്യ സമ്മേളനത്തിന്റെ ഓര്‍മകളുമായി എസ്എഫ്ഐ പ്രതിനിധികള്‍ പാലക്കാട് വീണ്ടും ഒത്തുചേരുന്നു. അമ്പതു വര്‍ഷത്തെ സംഭവ ബഹുലമായ ഓര്‍മകളുടെ പങ്കുവയ്പ്പിന് 13 ന് പാലക്കാട് വിക്ടോറിയ കോളേജ് സാക്ഷിയാവും. ' സ്മൃതി സാഗരം' രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി മന്ത്രിമാരായ എ കെ ബാലന്‍, ടി എം തോമസ് ഐസക്, ജി സുധാകരന്‍, ഇ പി ജയരാജന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍, സി പി അബൂബക്കര്‍, പ്രൊഫ. എം എം നാരായണന്‍, പ്രൊഫ. ടി എ ഉഷാകുമാരി, ഹൈദ്രോസ് തോപ്പില്‍ , പ്രൊഫ. കെ ചന്ദ്രന്‍ തുടങ്ങി അന്നത്തെ നേതാക്കളും സമ്മേളന പ്രതിനിധികളും ഒത്തുചേരലിനെത്തും. 1971 മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് എസ്എഫ്ഐ ആദ്യസമ്മേളനം പാലക്കാട് ചേര്‍ന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..