KeralaLatest NewsNews

അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേള ; പിണറായി സർക്കാരിനെതിരെ ചെന്നിത്തല

പാലക്കാട് : പിണറായി സർക്കാരിന്റെ കാലത്ത് നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നരലക്ഷം പിന്‍വാതില്‍ നിയമനങ്ങളാണ് ഇടത് സര്‍ക്കാര്‍ നടത്തിയത്. കണ്‍സള്‍ട്ടന്‍സി , പൊതുമേഖല നിയമനം കൂടി കണക്കാക്കിയാല്‍ മൂന്ന് ലക്ഷം പിന്‍വാതില്‍ നിയമനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ താത്കാലിക നിയമനം പൂര്‍ണ്ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമനിര്‍മ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

താത്കാലിക നിയമനം പൂർണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കും. എം ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദത്തിലൂടെ അനധികൃത നിയമനങ്ങളെ ആണ് എതിർക്കുന്നത്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആരോപിച്ച ബോർഡ് അംഗങ്ങൾ കോൺഗ്രസുകാരല്ല. സത്യം കണ്ടു പിടിക്കുന്നവരെ മോഷ്‌ടാക്കളാക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button