KeralaLatest NewsNews

സ്‌കൂളുകള്‍ അടിയന്തരമായി അടച്ചുപൂട്ടി; മാറഞ്ചേരി സ്കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം156 പേര്‍ക്ക് കൂടി കോവിഡ്

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പഠനം ആരംഭിച്ചിരുന്നു.

മലപ്പുറം: കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ ഒരു ഘട്ടമാണ് ഇപ്പോൾ. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 156 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഈ സ്‌കൂളിലെ 150 പേര്‍ക്ക് രോ​ഗം കണ്ടെത്തിയിരുന്നു. ഇതോടെ ഈ സ്കൂളിലെ 306 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയിലെ തന്നെ പെരുമ്പടപ്പ് വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ സ്‌കൂളുകള്‍ അടിയന്തരമായി അടച്ചുപൂട്ടി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പഠനം ആരംഭിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button