KeralaLatest NewsNews

ഉമ്മന്‍ ചാണ്ടി വായടച്ച് വീട്ടില്‍ ഇരിക്കണം ; ക്ഷുഭിതനായി മന്ത്രി ജിസുധാകരൻ

കൊല്ലം : ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ഉമ്മൻ ചാണ്ടി വായടച്ച് വീട്ടീൽ ഇരിക്കണമെന്നും മന്ത്രി പറഞ്ഞു. തന്റെ വകുപ്പിനെതിരെ നിരന്തരം പ്രസ്‌താവന ഇറക്കുന്നതിൽ ക്ഷുഭിതനായാണ് സുധാകരൻ മുൻ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്.

യു.ഡി.എഫ്. കാലത്ത് എല്ലാ ആഴ്ചയിലും പാലം നിര്‍മ്മിച്ചെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ആലപ്പുഴ ബൈപ്പാസ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്. കെ സി വേണുഗോപാല്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള എംപിയല്ലെന്നും സുധാകരന്‍ പറഞ്ഞു.

ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെസി വേണുഗോപാല്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. പാലം പണിത തനിക്ക് താന്‍ സ്വീകരണം സംഘടിപ്പിച്ചില്ല. തന്റെ പണം മുടക്കി താന്‍ എന്തിന് സ്വീകരണം സംഘടിപ്പിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കുഴപ്പം നിറഞ്ഞ വകുപ്പായിരുന്നു പൊതുമരാമത്ത് വകുപ്പ്. അഴിമതിക്കാരായ കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് പത്തിരട്ടി വരെ ഉയര്‍ത്തിയ നിര്‍മ്മാണങ്ങളാണ് നടത്തിയതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button