Latest NewsNewsIndia

ഗെയിമിന്റെ ഭാഗമായി പകർത്തിയ നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി , പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിലായത് പതിമൂന്നുകാരൻ

മുംബൈ: തന്‍റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുന്നെന്ന പെൺകുട്ടിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് കുട്ടിയുടെ സ്കൂളിൽ തന്നെയുള്ള പതിമൂന്നുകാരനിലേക്ക് എത്തിയത്.ലോക്ക് ഡൗൺ സമയത്താണ് പെൺകുട്ടിയുമായി പതിമൂന്നുകാരൻ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നത്. അപരിചിതനായ ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് പെൺകുട്ടി സ്വീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പേരും ചാറ്റിങ്ങ് ആരംഭിക്കുകയും സുഹൃത്തുക്കളാവുകയുമായിരുന്നു. എന്നാൽ ആൺകുട്ടി ആരാണെന്ന് പതിനാലുകാരിക്ക് അറിയാമായിരുന്നില്ല.

Read Also : ജീൻസിട്ട് കല്യാണ സാരി കയ്യിൽ പിടിച്ച് വധു ; പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ 

ലോക്ക് ഡൗൺ സമയത്ത് സുഹൃത്തുക്കളായതിന് പിന്നാലെ ഇരുവരും ‘ട്രൂത്ത് ഓർ ഡെയർ’ ഗെയിം കളിക്കാൻ ആരംഭിച്ചു. വീഡിയോ കോളിങ്ങ് സൗകര്യം ഉപയോഗിച്ചായിരുന്നു ഇത്. ഗെയിമിനിടെ ഡെയറിന്‍റെ ഭാഗമായി ആൺകുട്ടി പതിനാലുകാരിയോട് നഗ്നയാകാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഫോണിൽ സ്ക്രീൻ റെക്കോർഡ് ഓൺ ചെയ്യുകയായിരുന്നു.

ഈ വീഡിയോ ഉപയോഗിച്ചാണ് പതിമൂന്നുകാരൻ പിന്നീട് പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചത്. തന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. ഭീഷണിയെത്തുടർന്ന് പേടിച്ച പെൺകുട്ടി അവനെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതോടെ പെൺകുട്ടിയുടെ സുഹൃത്തുക്കളിലൊരാൾക്ക് ആൺകുട്ടി വീഡിയോ അയച്ചു. സുഹൃത്തും പതിമൂന്നുകാരനെ ബ്ലോക്ക് ചെയ്തെങ്കിലും പെൺകുട്ടിയ്ക്ക് മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ഇവർ പോലീസിനെ സമീപിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button