KeralaLatest NewsNews

ശബരിമലയുമായി ബന്ധപ്പെട്ട കരട് നിയമം പുറത്തിറക്കിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി

കോഴിക്കോട് : ശബരിമലയുമായി ബന്ധപ്പെട്ട കരട് നിയമം പുറത്തിറക്കിയ കോണ്‍ഗ്രസിന്റേത് തട്ടിക്കൂട്ട് പൊറാട്ട് നാടകം മാത്രമാണെന്നും അത് ബിജെപിയിലേക്കും സംഘ്പരിവാറിലേക്കും ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി.

Read Also : മാമാങ്കത്തിന്റെ ആകെ ട്രെയ്‌ലർ വ്യൂസ് മണിക്കൂറുകൾക്കുള്ളിൽ മറികടന്ന് ദൃശ്യം 2 ട്രെയ്‌ലർ

ഒരു മലയാളം സ്വകാര്യ വാര്‍ത്താ ചാനലിന്റെ ചര്‍ച്ചാ പരിപാടിയിലാണ് ആക്ടിവിസ്റ്റ് ഇങ്ങനെ പ്രതികരിച്ചത്. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന മറ്റനേകം വിഷയങ്ങള്‍ ഉണ്ടായിട്ടും അവയെ അഭിമുഖീകരിക്കാതെ ഒളിച്ചോടിക്കൊണ്ട് കോണ്‍ഗ്രസ് വേറൊരു വിഷയം എടുത്തിട്ടിരിക്കുകയാണെന്നും ബിന്ദു അമ്മിണി പറയുന്നു.കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും ഈ വിഷയത്തില്‍ രണ്ട് നിലപാടാണ് ഉള്ളതെന്ന് താന്‍ സംശയിക്കുന്നതായും അവര്‍ പറഞ്ഞു.

ലോകം മുഴുവന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോൾ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ശാസ്ത്രവിരുദ്ധമായ കരട് നിയമമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നതെന്നും ‘ഈ ആളുകള്‍ക്ക് നാണമില്ലേ’ എന്നും ബിന്ദു അമ്മിണി ചോദിക്കുന്നു .

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button