Latest NewsNewsIndia

ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘവുമായി ഇന്ത്യ

സിആര്‍പിഎഫ് കോബ്രയ്ക്ക് ഇനി പെണ്‍കരുത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് സി.ആര്‍.പി.എഫിന്റെ പ്രത്യേക സേനാവിഭാഗമായ കോബ്രയില്‍ വനിതാ കമാന്‍ഡോകള്‍ മാത്രം ഉള്‍പ്പെട്ട വിഭാഗം നിലവില്‍വന്നു.ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘമാണിതെന്നും സിആര്‍പിഎഫ് പറയുന്നു.മാവോവാദികളെ നേരിടാനുള്ള പ്രത്യേക സംഘമാണ് കോബ്ര.സേനയുടെ ആറു മഹിളാ ബറ്റാലിയനുകളില്‍നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്ഥരാണ് സൈന്യത്തിലുള്ളതെന്ന് സിആര്‍പിഎഫ്. അറിയിച്ചു.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നാല് യുവാക്കൾ കൂടി അറസ്റ്റിൽ

ഹരിയാനയിലെ കാദര്‍പുര്‍ സിആര്‍പിഎഫ്. ക്യാമ്പില്‍നടന്ന ചടങ്ങിലാണ് വനിതാവിഭാഗത്തെ കോബ്രയുടെ ഭാഗമാക്കിയത്. വനമേഖലകളില്‍ സൈനികനീക്കം നടത്താന്‍ മൂന്നുമാസത്തെ പ്രത്യേക പരിശീലനം നല്‍കിയശേഷം ഇവരെ മാവോവാദി മേഖലകളില്‍ നിയമിക്കും. കോബ്രയിലെ പുരുഷ കമാന്‍ഡോകള്‍ക്ക് നല്‍കുന്ന അതേ പരിശീലനമാണ് ഇവര്‍ക്കും നല്‍കുന്നത്.

വനാന്തര്‍ഭാഗത്തെ കമാന്‍ഡോ ഓപ്പറേഷനുകളില്‍ പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട്ട് ആക്ഷന്‍ (കോബ്ര) 2009-ലാണ് സിആര്‍പിഎഫ്. രൂപവത്കരിച്ചത്. ഇപ്പോള്‍ 10 ബറ്റാലിയനുകളിലായി 12,000 കമാന്‍ഡോകളാണുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button