07 February Sunday

കേരള ആരോഗ്യസമ്മേളനം 17 മുതൽ ; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Feb 7, 2021

തിരുവനന്തപുരം> വേൾഡ് ബാങ്ക്, യൂണിസെഫ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച്‌  അന്തർദേശീയ തലത്തിൽ കേരള  ആരോഗ്യ സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ നിർദേശിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ സാധ്യതകൾ വിശകലനം ചെയ്യുന്നതിനാണ്‌ സമ്മേളനം. സംസ്ഥാനതല ഉദ്ഘാടനം 17ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  

മാർച്ച് നാലുവരെ അഞ്ച് ദിവസമായാണ്‌  വിശദമായ ചർച്ച നടക്കുക. അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കും. വെബിനാറിന്റെ കർട്ടൻ റെയ്‌സറും വെബ്സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. ദേശീയ ആരോഗ്യദൗത്യം സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ കർട്ടൻ റെയ്‌സറിൽ പങ്കെടുത്തു.   

ചർച്ചാ വിഷയങ്ങൾ  


17ന്‌–- സാർവത്രിക ആരോഗ്യ സുരക്ഷ, ആരോഗ്യസൗഖ്യത്തിലേക്കുള്ള നീക്കം, 18ന്‌–- കോവിഡ് മഹാമാരി: ആരോഗ്യവകുപ്പിന്റെ പ്രതികരണം, പ്രതിരോധം, തയ്യാറെടുപ്പ്, 

24ന്‌–- മാതൃ-ശിശുമരണ നിരക്കിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ; സത്യമോ മിഥ്യയോ, 25ന്‌–- പകരാത്ത രോഗങ്ങളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ, മാർച്ച് നാല്‌–- ക്ഷയരോഗ നിവാരണം; കർമപദ്ധതി എന്നിവയാണ് വിഷയങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top