തിരവനന്തപുരം> ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് തുടരുമോയെന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്‌ട്രീയ സഖ്യമില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളിൽ ജമാഅത്തെ ബന്ധം ഉപേക്ഷിക്കുമോ എന്ന ചോദ്യത്തോട് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചില്ല. കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ അനുജനെ കേരള ഫീഡ്‌സ് എംഡിയാക്കിയിട്ടില്ല. അങ്ങനെ ഒരനിയൻ തനിക്കില്ല. രാമക്ഷേത്ര നിർമാണത്തിനുള്ള ഫണ്ട് പിരിവിൽ കോൺഗ്രസുകാർ പങ്കെടുക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
ഫണ്ട് നൽകിയ ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റിനോട് ജില്ലാ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..