07 February Sunday

കണ്ണൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 7, 2021

പ്രതീകാത്മക ചിത്രം

മട്ടന്നൂര്‍> കണ്ണൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരില്‍നിന്നാണ് 826 ഗ്രാം സ്വര്‍ണം പിടിച്ചത്.

  ദുബായില്‍നിന്ന് ഞായറാഴ്ച രാവിലെ  എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. സഹദില്‍നിന്ന് 670 ഗ്രാമും നൂറുദ്ദീനില്‍നിന്ന് 156 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്.
    കസ്റ്റംസ് അസി. കമീഷണര്‍മാരായ ഇ വികാസ്, വെങ്കിട്‌നായിക്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അശോക്കുമാര്‍, ബി യദുകൃഷ്ണ, കെ വി രാജു, സന്ദീപ്കുമാര്‍, സോനിത്ത്കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top