NattuvarthaLatest NewsNews

യുവതിയെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട; യുവതിയെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. വള്ളിക്കോട് മായാലിൽ ഗോകുലത്തിൽ സുമിയെയും (33), പിതാവ് ഗോപനെയും (57) വെട്ടിയ കേസിൽ സുമിയുടെ ഭർത്താവ് ആറന്മുള പാണംപറമ്പിൽ പി.എം.മനോജാണ് (40) അറസ്റ്റിൽ ആയിരിക്കുന്നത്. ഇന്നലെ രാവിലെ പത്തുമണിയോടെ മായാലിലെ ഭാര്യ വീട്ടിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായിരിക്കുന്നത്.

മാരകമായി പരുക്കേറ്റ ഇവരെ നാട്ടുകാരും പൊലീസും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. വയറിനേറ്റ പരുക്ക് ഗുരുതരമായതിനാൽ ഗോപനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു. ഭാര്യയെ അപകീർത്തിപ്പെടുത്തിയതായി മനോജിനെതിരെ ആറന്മുള സ്റ്റേഷനിൽ നേരത്തേ കേസുണ്ടായിരുന്നു. വിദേശത്തു നഴ്സായി ജോലി ചെയ്യുന്ന സുമി നാട്ടിലെത്തിയത് അറ‍ിഞ്ഞ് വള്ളിക്കോട്ടെ വീട്ടിലെത്തിയ മനോജ് അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button