KeralaLatest NewsNewsIndia

യുഡിഎഫ് കൊണ്ടുവന്ന ശബരിമല കരട് ബില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള തട്ടിപ്പാണെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: യുഡിഎഫ് കൊണ്ടുവന്ന ശബരിമല കരട് ബില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള തട്ടിപ്പാണെന്നും ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ ഇതേ കരട് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സ്വകാര്യ ബില്‍ ആയെങ്കിലും കൊണ്ടുവരാമായിരുന്നുവെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also : അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി , സംയുക്ത സൈനിക പരേഡ് പാകിസ്താന്‍ അതിര്‍ത്തിയിൽ

ശബരിമല പ്രശ്നത്തില്‍ ഇടപെടേണ്ട സമയത്തൊന്നും കോണ്‍ഗ്രസിനെ കണ്ടില്ല. ആരാധനാലയങ്ങളുടെ നടത്തിപ്പില്‍ മതേതര ജനാധിപത്യ സര്‍ക്കാരുകള്‍ ഇടപെടാന്‍ പാടില്ലെന്നാണ് ബിജെപി നിലപാട്. ‌ശബരിമലയുമായി ബന്ധപ്പെട്ട ആരുമായും ചര്‍ച്ച ചെയ്യാതെ രാഷ്ട്രീയ പാര്‍ട്ടിക്ക് എങ്ങനെ ഏകപക്ഷീയമായി നിയമനിര്‍മാണം കൊണ്ടുവരാനാകുമെന്നും കുമ്മനം ചോദിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button