Latest NewsNewsIndiaInternational

‘എന്റെ പ്രിയപ്പെട്ട ഫോട്ടോകളിലൊന്ന് ‘ ; പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിയര്‍ ഗ്രില്‍സ്

ഡിസ്‌കവറി ചാനലില്‍ സംപ്രേഷണം ചെയ്ത മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു

തന്റെ പ്രിയപ്പെട്ട ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിയ്ക്കുകയാണ് ഡിസ്‌കവറി ചാനലിന്റെ അവതാരകനും സാഹസികനുമായ ബിയര്‍ ഗ്രില്‍സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പമുള്ള ചിത്രമാണ് അഭിമാനപൂര്‍വ്വം ബിയര്‍ ഗ്രില്‍സ് പങ്കുവെച്ചത്. 2019ല്‍ ഡിസ്‌കവറി ചാനലില്‍ സംപ്രേഷണം ചെയ്ത മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു.

തന്റെ പ്രിയപ്പെട്ട ഫോട്ടോകളിലൊന്ന് എന്നാണ് ഗ്രില്‍സ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിന് നല്‍കുന്ന അടിക്കുറിപ്പ്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ബിയര്‍ ഗ്രില്‍സും മോദിയും ഒരുമിച്ചിരുന്ന് ഒരു കപ്പ് ചായ പങ്കിടുന്ന ചിത്രമാണ് ബിയര്‍ ഗ്രില്‍സ് പങ്കുവച്ചിരിക്കുന്നത്.

” എന്റെ പ്രിയപ്പെട്ട ഫോട്ടോകളിലൊന്ന്. ഡിസ്‌ക്കവറി ജംഗിളിനായുള്ള സാഹസിക യാത്രയ്ക്ക് ശേഷം നനഞ്ഞ് കുതിര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരു കപ്പ് ചായ പങ്കിടുന്നു. ഇന്നിപ്പോള്‍ മാസ്‌ക്കുകള്‍ക്കും തലക്കെട്ടുകള്‍ക്കും പിന്നില്‍ നാമെല്ലാം സമനിലക്കാരാണ്. സാഹസികത നമ്മെ ഒരുമിപ്പിക്കുന്നു.” – ഗ്രില്‍സ് ട്വീറ്റ് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button