KeralaLatest NewsNews

നിയമസഭാ തിരഞ്ഞെടുപ്പ് : കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അൻപത് ശതമാനവും പുതുമുഖങ്ങൾ

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ പുതുമുഖങ്ങൾക്ക് പരിഗണന നൽകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് 50 ശതമാനം പുതുമുഖങ്ങളെയായിരിക്കും പരിഗണിക്കുകയെന്ന് വ്യക്തമാക്കിയ അദ്ദേഹം വനിതകൾ, യുവാക്കൾ എന്നിവർക്ക് തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കുമെന്നും കൂട്ടിച്ചേർത്തു. അതേ സമയം മുതിർന്ന നേതാക്കൾക്കും അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പി ആർ ഡി എംപാനല്‍ ചെയ്യുന്നതിന് ഇപ്പോൾ അപേക്ഷിക്കാം

നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും അവസരം നൽകുന്നതിനൊപ്പം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കും അർഹമായ പരിഗണന ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയസാധ്യത പ്രധാനമാനദണ്ഡമാക്കിയായിരിക്കും സ്ഥാർനാർത്ഥി നിർണ്ണയമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കും ജനങ്ങൾക്കും മികച്ച സേവനം നൽകിയവരെയും മികച്ച പ്രതിച്ഛായയുള്ളവരെയും മാത്രമാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button