07 February Sunday

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; മിന്നല്‍ പ്രളയത്തിന് സാധ്യത; ജനങ്ങളെ ഒഴിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 7, 2021

ഡൈറാഡൂണ്‍ >  ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുവീണു. തപോപവന്‍ മേഖലയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ശ്രീനഗര്‍, ഋഷികേശ് അണക്കെട്ടുകള്‍ തുറന്നുവിട്ടിട്ടുണ്ട്. പ്രദേശത്ത് മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗംഗയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top