Latest NewsNewsIndia

യൂത്ത് ലീഗ് പണപ്പിരിവ് വിവാദം, പണം ചെലവഴിച്ചതിനെ കുറിച്ച് മുബീന്‍ ഫാറൂഖി

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി: കത്വ പീഡനക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന യൂത്ത് ലീഗ് പണപ്പിരിവ് വിവാദത്തില്‍ പ്രതികരണവുമായി അഭിഭാഷകന്‍ മുബീന്‍ ഫറൂഖി.
യൂത്ത് ലീഗ് കേരളത്തില്‍ നിന്ന് പിരിച്ചുനല്‍കിയ പണം കേസിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. അഭിഭാഷകര്‍ക്ക് ഇപ്പോഴും ഫീസ് നല്‍കുന്നുണ്ടെന്നും ഫറൂഖി കൂട്ടിച്ചേര്‍ത്തു. കത്വ കേസിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി രണ്ട് തവണ മാത്രമാണ് ദീപിക രജാവത്ത് ഹാജരായിട്ടുള്ളത്. തുടര്‍ന്ന് 2018 നവംബറില്‍ തന്നെ ഇവരുടെ വക്കാലത്ത് ഒഴിവാക്കിയിരുന്നു. കത്വ പെണ്‍കുട്ടിയുടെ അച്ഛന്റെ ആവശ്യപ്രകാരമാണ് ദീപിക സിംഗിനെ മാറ്റിയതെന്നും അഭിഭാഷകന്‍ പറയുന്നു.

Read Also : പേയിംഗ് ഗസ്റ്റായി താമസിച്ച യുവതി വീട്ടിലെ 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു

കേസിന്റെ മറ്റ് നടപടികളെക്കുറിച്ച് പിന്നെങ്ങനെയാണ് ദീപികയ്ക്ക് അറിയുകയെന്നും ഫറൂഖി ചോദിക്കുന്നു. രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ഫറൂഖി പറയുന്നു. യൂത്ത് ലീഗ് സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് കഴിഞ്ഞയിടയ്ക്ക് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

കത്വ, ഉന്നാവോ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകളുടെ കുടുംബത്തിന് എത്തിക്കാതെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചെന്നായിരുന്നു ആരോപണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button