COVID 19Latest NewsNewsIndia

കൊവിഡ് വാക്സിൻ; കുട്ടികളിൽ ഉടൻ പരീക്ഷണം ആരംഭിക്കും

കുട്ടികൾക്ക് കോവിഡ് വാക്സിൻ നല്കാൻ തീരുമാനം ആയി. കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് ഭാരത് ബയോ ടെക്നോളജി അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ കോവാക്സിൻ പരീക്ഷണം തുടങ്ങും. രണ്ടു മുതൽ 18 വയസ്സുവരെയുള്ളവരിലാണ് പരീക്ഷണം നടത്തുക.

Also Read:ശ്രീകൃഷ്ണ ജന്മ ഭൂമിയിലെ മസ്ജിദ് പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നടപടി

പരീക്ഷണം നടത്തുന്നതിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ ഉടൻ തന്നെ വാക്‌സിൻ പരീക്ഷണം ആരംഭിക്കാനാണ് തീരുമാനം. കൊവിഡ് 19 നെതിരെ ഇന്ത്യ വികസിപ്പിച്ച വാക്സിൻ ആണ് കോവാക്സിൻ ടി എം. എൻ ഐ വി, ഐസിഎംആർ എന്നിവയുമായി സഹകരിച്ചു ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോ ടെക്നോളജി ആണ് ഇത് വികസിപ്പിച്ചത്.

ആദ്യം മൂന്ന് ഘട്ടങ്ങളിലായി മനുഷ്യരിൽ പരീക്ഷിക്കാൻ ആണ് തീരുമാനിച്ചത്. കോവാക്സിൻ പരീക്ഷണം അതിന്റെ മൂന്നാം ഘട്ടത്തിൽ എത്തി ഫലം ഉറപ്പുവരുത്തിയതിനു ശേഷം കുട്ടികൾക്ക് നല്കിത്തുടങ്ങും. ക്ലിനിക്കൽ ട്രയൽ നടത്താനുള്ള അപേക്ഷ വിദഗ്ധ സമിതിയ്ക്ക് മുമ്പാകെ സമർപ്പിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button