08 February Monday

ജോസഫിന്റെ സ്ഥാനാർഥിപ്പട്ടിക; കോൺഗ്രസിന്‌ അതൃപ്‌തി

വെബ് ഡെസ്‌ക്‌Updated: Sunday Feb 7, 2021


പി ജെ ജോസഫ്‌ ഏകപക്ഷീയമായി 13 സീറ്റുകളിൽ സ്ഥാനാർഥികളെ നിശ്‌ചയിച്ചതിൽ കോൺഗ്രസിന്‌ കടുത്ത അതൃപ്‌തി. ജോസഫിന്റെ വാശിക്കു വഴങ്ങേണ്ടെന്നാണ്‌ കോൺഗ്രസ്‌ നിലപാട്‌. ഇത്‌ യുഡിഎഫിന്റെ സീറ്റ്‌ വിഭജനം സങ്കീർണമാക്കും. തുടക്കത്തിൽ 15 സീറ്റ്‌ ആവശ്യപ്പെട്ട ജോസഫ്‌ ഇപ്പോൾ 13ൽ ഉറച്ചുനിൽക്കുന്നു‌. മത്സരിക്കുന്നവരുടെ കരട്‌ പട്ടിക ‌ യുവജന വിഭാഗത്തെക്കൊണ്ട്‌ ജോസഫ്‌ പുറത്തിറക്കിച്ചു‌. ഇത്‌ യുഡിഎഫിനെ വെട്ടിലാക്കി.

കോട്ടയത്ത്‌ കഴിഞ്ഞതവണ കേരള കോൺഗ്രസ്‌ എം മത്സരിച്ച എല്ലാ സീറ്റും വേണമെന്നാണ്‌ ജോസഫിന്റെ കടുംപിടിത്തം.‌ എന്നാൽ ഒന്നോ രണ്ടോ സീറ്റേ തരൂ എന്നാണ്‌ കോൺഗ്രസ്‌ നിലപാട്‌. ജില്ലയിൽ കോൺഗ്രസ്‌ ആറ്‌ സീറ്റിൽ മത്സരിക്കാൻ തയ്യാറെടുത്തിരിക്കുകയാണ്‌. 

നിലവിൽ രണ്ട്‌ എംഎൽഎമാരേ‌ ജോസഫിനുള്ളൂ‌. കോൺഗ്രസിന്റെ നിലപാട്‌ ശരിയല്ലെന്ന് ജോസഫ്‌ വിഭാഗം ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ജോസ്‌ കെ മാണി പോയതോടെ ആ സീറ്റുകളെല്ലാം തങ്ങൾക്ക്‌ അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ പരമാവധി ഏഴ്‌ സീറ്റിൽ ജോസഫിനെ ഒതുക്കാനാണ്‌ കോൺഗ്രസിന്റെ ശ്രമം. സീറ്റ്‌ മോഹിച്ച്‌ ജോസഫ്‌ ഗ്രൂപ്പിൽ ചേക്കേറിയ നിരവധി നേതാക്കൾക്ക്‌ ഇത്‌ തിരിച്ചടിയാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top