KeralaLatest NewsNewsCrime

സ്വന്തം മകനെ കഴുത്തറുത്ത് കൊന്ന് അമ്മ

പാലക്കാട്: മകനെ മാതാവ് കഴുത്തറുത്ത് കൊന്നു. ആമിൽ എന്ന ആറുവയസുകാരനെയാണ് മാതാവ് ഷാഹിദ ശുചിമുറിയിൽവച്ച് ദാരുണമായി കൊലപ്പെടുത്തിയത്. പാലക്കാട് നഗരത്തിനടുത്ത് പൂളക്കാട് ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

അയൽവാസിയിൽ നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് കൊലപാതക വിവരം ജനമൈത്രി പൊലീസിനെ അറിയിക്കുകയുണ്ടായത്. ഇവരെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെത്തിയ ശേഷമാണ് ഷാഹിദയുടെ ഭർത്താവ് സുലൈമാൻ പോലും വിവരമറിയുന്നത്.
ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പൊലീസിനെ അറിയിച്ചതെന്നാണ് സൂചന ലഭിക്കുന്നത്. ഷാഹിദ- സുലൈമാൻ ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. യുവതി മൂന്ന് മാസം ഗർഭിണിയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button