07 February Sunday

തിരുവഞ്ചൂരിന്റെ കരടിനെക്കുറിച്ച്‌ അറിയില്ല: മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Feb 7, 2021

കൊച്ചി > ശബരിമല വിഷയത്തിൽ  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പുറത്തുവിട്ട കരട്‌ ബില്ലിനെക്കുറിച്ച്‌ അറിയില്ലെന്നും അതിലെ വിശദാംശങ്ങൾ തിരുവഞ്ചൂരുമായി സംസാരിച്ചശേഷം പറയാമെന്നും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ.ശബരിമല വിഷയം  തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ പ്രധാന ഇനമാകും. തിരുവഞ്ചൂർ എന്താണ്‌ വാർത്താലേഖകരോടു പങ്കുവച്ചതെന്നും‌ അറിയില്ല – -കോൺഗ്രസ്‌ നേതൃയോഗത്തിനുശേഷം മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  

സഭാതർക്കത്തിലും നിയമനിർമാണം വേണമെന്ന യാക്കോബായ സഭയുടെ  ആവശ്യം അംഗീകരിക്കുമോ എന്ന ചോദ്യത്തിന്‌ സമവായം വേണമെന്നാണ്‌ അഭിപ്രായമെന്ന്‌ മുല്ലപ്പള്ളി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top