Latest NewsNewsIndia

കോൺഗ്രസ് രക്ഷപെടണമെങ്കിൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് ഭൂപേഷ് ബാഗല്‍

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി തിരിച്ചു വരണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്.

Read Also : കേരളത്തിലെ ഇടത് വലത് മുന്നണികളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 

സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങാതെ സുപ്രധാന വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്നയാളാണ് രാഹുൽ ഗാന്ധി. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കോൺഗ്രസിന്റെ രണ്ട് സംസ്ഥാന യൂണിറ്റുകൾ രാഹുൽ ഗാന്ധി പാർട്ടി മേധാവിയായി തിരിച്ചെത്തുന്നതിനെ പിന്തുണച്ച് പ്രമേയങ്ങൾ പാസാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി കോൺഗ്രസ് പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് എംപിയെ പാർട്ടി പ്രസിഡന്റായി വീണ്ടും നിയമിക്കണമെന്ന ആവശ്യവുമായി ഭൂപേഷ് ബാഗേൽ  പ്രമേയം സമർപ്പിച്ചത്. പ്രമേയം കോൺഗ്രസ് കമ്മിറ്റി ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button