KeralaLatest NewsNewsCrime

മന്ത്രവാദി ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : മന്ത്രവാദി ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം സ്വദേശി ശിഹാബുദ്ദീനാണ് അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മന്ത്രവാദിയാണെന്ന് സ്വയം പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ച ശേഷമാണ് ഇയാൾ സ്ത്രീകളെ പീഡനത്തിനിരയാക്കിയിരുന്നത് . ഇതിന് പുറമേ ഇവരിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്നും ശിഹാബുദ്ദീൻ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നു. ചികിത്സയുടെ പേര് പറഞ്ഞായിരുന്നു പീഡനം. സംഭവത്തിൽ കോഴിക്കോട് സ്വദേശിനി പരാതി നൽകിയതോടെയാണ് ഇയാൾ കുടുങ്ങിയത്. ഇയാൾക്കെതിരെ വിവിധ ജില്ലകളിലായി 40 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്നും 14 ഓളം സിം കാർഡുകൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button