മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത്, മലപ്പുറം ജില്ലയിലെ ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ അഞ്ച് അപ്രോച്ച് റോഡുകളുടെ നിർമാണത്തിലൂടെ കോടികളുടെ സാമ്പത്തിക നഷ്‌ടമുണ്ടാക്കി എന്ന കേസിൽ വിജിലൻസ് എഫ്‌ഐആർ സമർപ്പിച്ചു.
പൊതുമരാമത്ത് സെക്രട്ടറിയും കേരള സ്‌റ്റേറ്റ് കൺസ്‌ട്രക്ഷൻ കോർപറേഷൻ (കെഎസ്‌സിസി) ചെയർമാനുമായിരുന്ന ടി ഒ സൂരജാണ് ഒന്നാംപ്രതി. പൊതുപ്രവർത്തകനായ ജി ഗിരീഷ്‌ബാബു ഫയൽചെയ്‌ത കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാംപ്രതിയാണ് സൂരജ്. കേരള സ്‌റ്റേറ്റ് കൺസ്‌ട്രക്ഷൻ കോർപറേഷനിലെ അഞ്ച് ഉദ്യോഗസ്ഥരും സ്വകാര്യ കരാർ കമ്പനിയായ സനാതൻ ഇൻഫ്രാസ്‌ട്രക്‌ചേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന്റെ മൂന്ന് ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികൾ.
പൊതുമരാമത്ത് വകുപ്പ് കെഎസ്‌സിസിക്ക് കൈമാറിയ അപ്രോച്ച് റോഡ് നിർമാണം ടെൻഡർ നടപടികളില്ലാതെ സ്വകാര്യ കരാറുകാരനെ ഏൽപ്പിക്കുകയായിരുന്നു. 35. 35 കോടി രൂപയുടേതായിരുന്നു നിർമാണം. ഇടപാടിലൂടെ സർക്കാരിന് രണ്ട് കോടിരൂപയുടെ നഷ്ടമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..