തിരുവനന്തപുരം
1912 നമ്പറിൽ വിളിച്ചറിയിച്ചാൽ പുതിയ വൈദ്യുതി കണക്‌ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്ന കെഎസ്‌ഇബി പദ്ധതിക്ക് ശനിയാഴ്‌ച തുടക്കം. ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറിന് ഉദ്‌ഘാടനം ചെയ്യും. ഓൺലൈനായുള്ള ഉദ്‌ഘാടനത്തിൽ മന്ത്രി എം എം മണി അധ്യക്ഷനാകും.
ആദ്യ ഘട്ടത്തിൽ 368 ഇലക്ട്രിക്കൽ സെക്‌ഷനുകളിൽ പദ്ധതി നടപ്പാക്കും. എൽടി ഉപയോക്താക്കളും പുതുതായി എൽടി കണക്‌ഷന് അപേക്ഷിക്കുന്നവരുമാണ് ഗുണഭോക്താക്കൾ. ഉപഭോക്തൃ സേവനകേന്ദ്രത്തിലെ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ആവശ്യം അറിയിച്ചാൽ അപേക്ഷ രജിസ്‌റ്റർ ചെയ്യും. അപേക്ഷയുടെ വിവരം കേന്ദ്രത്തിൽനിന്ന് അതത് സെക്‌ഷൻ ഓഫീസിലേക്ക് കൈമാറും. ഇവിടെയുള്ള ഉദ്യോഗസ്ഥർ സ്ഥലപരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ച് സേവനം ലഭ്യമാക്കും. പുതിയ എൽടി കണക്‌ഷൻ, കണക്ടഡ്, കോൺടാക്ട് ലോഡ് മാറ്റം, ഫേസ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം വൈദ്യുതി ലൈൻ, മീറ്റർ മാറ്റിസ്ഥാപിക്കൽ എന്നീ സേവനങ്ങളാണ് ലഭിക്കുക. പദ്ധതി നിലവിൽ വരുന്നതോടെ കെഎസ്‌ഇബി ഓഫീസ് കയറിയിറങ്ങാതെ ആവശ്യം സാധിക്കാൻ കഴിയും. അതിവേഗം സേവനം ലഭിക്കും. അപേക്ഷ രജിസ്‌റ്റർ ചെയ്യുമ്പോൾ ഫീസാവശ്യമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..