Latest NewsNewsIndia

തന്നെ ദൈവത്തിന് പോലും പിടിക്കാനാകില്ല, പിന്നെയല്ലേ പൊലീസിനു; വെല്ലുവിളിച്ച ക്രിമിനലിനെ പൂട്ടി പൊലീസ്

2013 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

മുംബൈ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളി പപ്പു ഹരിശ്ചന്ദ്ര പിടിയിൽ. തന്നെ ദൈവത്തിന് പോലും പിടിക്കാനാകില്ല, പിന്നെയല്ലേ പൊലീസിനെന്നു ദൂതൻ മുഖേന വെല്ലുവിളി നടത്തിയ പപ്പുവിനെ പൂട്ടിയിരിക്കുകയാണ് മുംബൈ പൊലീസ്.

മുംബൈ ആരെയ് പൊലീസിനാണ് ഖോപ്ഡി എന്ന് വിളിപ്പേരുള്ള ഇരുപത്തിയാറുകാരനായ പപ്പുവിന്റെ സന്ദേശം. ദൈവത്തിന് പോലും പിടിക്കാനാകില്ല, പൊലീസിനെ മറന്നേക്കൂ എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. എത്തിയത്.

read also:പെരിയ ഇരട്ടക്കൊലപാതകം : സി.ബി.ഐ സംഘം സി.പി.എം ഓഫീസിൽ പരിശോധന നടത്തി

2013 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. വെല്ലുവിളിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചതോടെ, ഏതുവിധേനയും ഖോപ്ഡിയെ പിടികൂടണമെന്ന തീരുമാനവുമായി അന്വേഷണം ഊർജ്ജിതമയക്കിയ പൊലീസ് റോയല്‍ പാം ഭാഗത്ത് ഖോപ്ഡി കവര്‍ച്ചയ്ക്ക് പദ്ധതിയിടുന്നതായി രഹസ്യവിവരംമനസിലാക്കി. വേഷം മാറിയെത്തി തന്ത്രപരമായി\കുടുക്കുകയായിരുന്നു.

നാടന്‍ തോക്ക്, രണ്ട് കാട്രിഡ്ജ്, എന്നിവ ഇയാളില്‍ നിന്ന് കണ്ടെത്തിയതായി സബ് ഇന്‍സ്‌പെക്ടര്‍ ഉല്ലാസ് ഖൊലാം പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button