KeralaLatest NewsNews

കാനയിലും കനാലിലുമൊന്നുമല്ല; താൻ ഇപ്പോൾ എവിടെയാണെന്ന് തുറന്നു പറഞ്ഞു പി.വി അന്‍വര്‍ എംഎൽഎ

രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല.

കോഴിക്കോട്: അന്‍വര്‍ എം.എല്‍.എയെ കാണാനില്ലെന്ന് കാണിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നിലമ്ബൂര്‍ പൊലിസില്‍ പരാതി നല്‍കിയായത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ താന്‍ എവിടെയാണുള്ളതെന്ന് തുറന്നു പറഞ്ഞു ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് പി.വി അന്‍വര്‍. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടു ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ് താനിപ്പോള്‍ ഉള്ളതെന്ന് അന്‍വര്‍ പറഞ്ഞു.

രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല. അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്ബാദിച്ചിട്ടുമില്ല. ജീവിതമാര്‍ഗ്ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണെന്നും അന്‍വര്‍ വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button