Latest NewsNewsIndia

സുഭാഷ് ചന്ദ്രബോസിന് ആദരവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിയ്ക്ക് കീഴിലുള്ള സ്‌കൂളുകളുടെയും ഹോസ്റ്റലുകളുടെയും പേര് മാറ്റാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. നേതാജി സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആദര സൂചകമായിട്ടാണ് സ്‌കൂളുകളുകളും, ഹോസ്റ്റലുകളും പുനർനാമകരണം ചെയ്യുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസ് റസിഡൻഷ്യൽ സ്‌കൂൾ / ഹോസ്റ്റൽ എന്നാണ് പേര് നൽകുക.

ചെറുതും, അധികം ജനസഖ്യയില്ലാത്തതുമായ പ്രദേശങ്ങളിൽ സർക്കാർ സഹായത്തോടെ റസിഡൻഷ്യൽ സ്‌കൂളുകൾ നിർമ്മിക്കുന്ന പദ്ധതിയാണ് സമഗ്ര ശിക്ഷ അഭിയാൻ. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതി ആവിഷ്‌കരിച്ചത്.

പദ്ധതിയ്ക്ക് കീഴിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 383 സ്‌കൂളുകളും, 680 ഹോസ്റ്റലുകളുമാണ് ഉള്ളത്. ഇതിൽ 12 സ്‌കൂളുകളും 19 ഹോസ്റ്റലുകളും പശ്ചിമ ബംഗാളിലാണ്. ഇവയുടെയെല്ലാം പേര് മാറ്റും. സ്‌കൂളുകളെ നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധിപ്പിക്കുന്നത് വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാകുമെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button