മനാമ > ബഹ്റൈനിലെ മാധ്യമ പ്രവര്‍ത്തകര്‍ന്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോമോന്‍ കുരിശിങ്കല്‍ (42) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 24 ന്യൂസിന്റെ ബഹ്റൈന്‍ റിപ്പോര്‍ട്ടറായിരുന്നു. പ്രവാസി വിഷന്‍ എന്ന യൂടൂബ് ചാനല്‍ നടത്തിയിരുന്നു.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ സല്‍മാനിയയിലെ താമസസ്ഥലത്തിനടുത്ത ആയൂര്‍വേദ സെന്ററില്‍ നിന്ന് മരുന്ന് വാങ്ങി തിരിച്ചു പോകാന്‍ നേരത്ത് അസ്വാസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്. മാതാവ് അന്നമ്മ. പിതാവ്: ജോസഫ്. മ്യതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍. നാട്ടിലേക്ക് കൊണ്ടുപോകന്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ ശ്രമം നടക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..