06 February Saturday

ദേശീയ ജൂനിയർ മീറ്റിന്‌ ഇന്ന്‌ തുടക്കം ; കേരളത്തിന്‌ 52 അംഗ ടീം

വെബ് ഡെസ്‌ക്‌Updated: Saturday Feb 6, 2021


ഗുവാഹത്തി
ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിന്‌ ഇന്ന്‌ അസമിലെ ഗുവാഹത്തിയിൽ തുടക്കം. വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 1637 അത്‌ലീറ്റുകളാണ്‌ പങ്കെടുക്കുന്നത്‌. കേരളത്തിന്‌ 52 അംഗ ടീമാണ്‌. കോവിഡ്‌ കാരണം നിയന്ത്രണങ്ങളോടെയാണ്‌ ഇക്കുറി മീറ്റ്‌. കേരളത്തിലെ അത്‌ലീറ്റുകൾ രക്ഷാകർത്താക്കൾക്കൊപ്പമാണ്‌ മീറ്റിനെത്തിയത്‌. മീറ്റിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. സംസ്ഥാനതലത്തിൽ ചാമ്പ്യൻഷിപ്പുണ്ടായിരുന്നില്ല. പകരം ട്രയൽസ്‌ നടത്തിയാണ്‌ അത്‌ലീറ്റുകളെ തെരഞ്ഞെടുത്തത്‌.

അപർണ റോയിയും ടി ജെ ജോസഫുമാണ്‌ കേരളത്തിന്റെ ക്യാപ്‌റ്റൻമാർ. 27 ആൺകുട്ടികളും 25 പെൺകുട്ടികളുമാണ്‌ ടീമിൽ.
159 അത്‌ലീറ്റുകളുമായി ഹരിയാനയാണ്‌ പട്ടികയിൽ മുന്നിൽ. തമിഴ്‌നാടിന്‌ 150 അംഗ ടീമാണ്‌.

ആഗസ്‌തിൽ നയ്‌റോബിയിൽ നടക്കുന്ന അണ്ടർ 20 ലോക ചാമ്പ്യൻഷിപ്, ഒക്‌ടോബറിൽ കുവൈത്തിൽ നടക്കുന്ന ഏഷ്യൻ യൂത്ത്‌ ചാമ്പ്യൻഷിപ്‌ എന്നിവയിൽ യോഗ്യത നേടാനുള്ള അവസരമാണിത്‌.

അപർണ റോയ്‌, ജെ വിഷ്‌ണുപ്രിയ, ആൻസി സോജൻ, ആൻ റോസ്‌ ടോമി, പി ഡി അഞ്‌ജലി, ബ്ലെസി കുഞ്ഞുമോൻ, ടി ജെ ജോസഫ്‌, വി കെ മുഹമ്മദ്‌ ലസാൻ തുടങ്ങിയ മികച്ച സംഘമാണ്‌ കേരളത്തിന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top