Latest NewsNewsIndia

ജോലി കിട്ടിയതോടെ പ്രണയത്തില്‍ നിന്നും പിന്മാറി; പ്രകോപിതനായ കാമുകൻ യുവതിയേയും അമ്മയേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

താന്‍ ചതിക്കപ്പെട്ടു എന്നു സൂചിപ്പിക്കുന്ന 33 പേജ് നീണ്ട സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

ചെന്നൈ: ജോലി കിട്ടിയതോടെ കാമുകി ഉപേക്ഷിച്ചതിൽ പ്രകോപിതനായ യുവാവ് അമ്മയെയും യുവതിയെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. തമിഴ്‌നാട് കൊറുക്കുപ്പേട്ടിലാണ് സംഭവം. കൊറുക്കുപ്പേട്ട് സ്വദേശി സതീഷ് (29) ആണ് ഈ ക്രൂരതകാട്ടിയത്.

കാമുകി രജിത (26)യേയും രജിതയുടെ അമ്മ വെങ്കട്ടമ്മമ (50)യേയുമാണ് യുവാവ് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീ ഉയരുന്നുത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ അറിയിച്ചത്. അവർ രക്ഷാപ്രവർത്തനത്തിന് എത്തിയതിനു പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.

read also:കുഞ്ഞ് കരഞ്ഞു നിലവിളിച്ചിട്ടും പുറത്തെടുത്തില്ല , മാമോദീസ ചടങ്ങിനിടെ കുഞ്ഞ് മുങ്ങി മരിച്ചു

താന്‍ ചതിക്കപ്പെട്ടു എന്നു സൂചിപ്പിക്കുന്ന 33 പേജ് നീണ്ട സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ബിടെക് ബിരുദധാരിയാ സതീഷും രജിതയും എഴുവര്‍ഷമായി പ്രണയത്തിലായിരുന്നു. കോര്‍പറേഷന്‍ ജീവനക്കാരനായിരുന്ന വെങ്കിടേശന്റെ മകളാണ് രജിത. വെങ്കിടേശന്റെ മരണത്തെത്തുടര്‍ന്ന് രജിതയ്ക്ക് കോര്‍പറേഷനില്‍ താല്‍ക്കാലിക ജോലി ലഭിച്ചു. അടുത്തിടെ ജോലിയില്‍ സ്ഥിരപ്പെട്ടതോടെ തന്നെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന് രജിതയും കുടുംബവും ശ്രമിച്ചുവെന്നാണ് സതീഷ് കുറിപ്പില്‍ സൂചിപ്പിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button