06 February Saturday

മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ചു ; മരിച്ച കർഷകന്റെ അമ്മയ്‌ക്കും സഹോദരനുമെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 6, 2021



ന്യൂഡൽഹി
ഗാസിപുരിൽ കർഷകസമരത്തിൽ പങ്കെടുക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച കർഷകന്റെ അമ്മയ്‌ക്കും സഹോദരനുമെതിരെ യുപി പൊലീസ്‌ കേസെടുത്തു. മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ചെന്ന കുറ്റത്തിനാണ്‌ കേസ്‌. സിവിലിയൻ സംസ്കാരചടങ്ങിൽ ത്രിവർണപതാക പുതപ്പിക്കുന്നത്‌ ദേശീയപതാക ചട്ടപ്രകാരം  കുറ്റകരമാണെന്ന്‌ യുപി പൊലീസ്‌ അറിയിച്ചു.

പിലിഭിത്ത്‌ സ്വദേശി ബൽജീന്ദ്രയാണ്‌ ഗാസിപുരിൽ വാഹനാപകടത്തിൽ മരിച്ചത്‌. ജനുവരി 23നാണ്‌ സമരകേന്ദ്രത്തിൽ എത്തിയത്‌. 25നായിരുന്നു അപകടം.  ഫെബ്രുവരി രണ്ടിനാണ്‌ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞ്‌ നാട്ടിലെത്തിച്ചത്‌.  വ്യാഴാഴ്‌ച സംസ്‌കാര ചടങ്ങിനിടെ മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും ദേശീയപതാക പുതപ്പിക്കുകയായിരുന്നു. ബൽജീന്ദ്രയുടെ അമ്മ ജസ്‌വീർ കൗർ, സഹോദരൻ ഗുർവീന്ദർ, കണ്ടാൽ തിരിച്ചറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ്‌ കേസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top