മുംബൈ
പലിശ നിരക്കിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. കോവിഡ് പ്രതിസന്ധിക്കിടെ പണപ്പെരുപ്പ ആശങ്കയെ തുടർന്ന് 2020 മധ്യത്തിനുശേഷം നിരക്ക് മാറ്റമില്ലാതെ തുടരുന്ന തുടർച്ചയായ നാലാമത്തെ ദ്വിമാസ നയ അവലോകനമാണിത്. അടുത്ത സാമ്പത്തിക വർഷം 10.5 ശതമാനം ജിഡിപി വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ പ്രവചിച്ച ജിഡിപി വളർച്ച 11 ശതമാനമാണ്. വിപണിയില്‍ പണ ലഭ്യത സാധാരണ നിലയിലാക്കാന്‍ നടപടിയെടുക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്നും അതിനാൽ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്നുമാണ് ധന അവലോകന സമിതി തീരുമാനിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..