Latest NewsNewsInternational

കുടിച്ചത് 1.5 ലിറ്റര്‍ വോഡ്ക; യൂട്യൂബ് ചാനലിലിന്റെ വെല്ലുവിളി ഏറ്റെടുത്ത അറുപതുകാരന്റെ മരണവും ലൈവിൽ

'ഗ്രാന്‍ഡ് ഫാദര്‍' എന്ന അപരനാമത്തിലറിപ്പെട്ടിരുന്ന യൂറി ഡഷേച്ച്‌കിന്‍ ആണ് അന്തരിച്ചത്.

മോസ്‌കോ: സാഹസിക പ്രവൃത്തികളുടെ തത്സമയസംപ്രേക്ഷണം സ്ഥിരമായി ചെയ്യുന്ന യൂട്യൂബ് ചാനലിന്റെ നിര്‍ദേശപ്രകാരം 1.5 ലിറ്റര്‍ വോഡ്ക കുടിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത അറുപതുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. റഷ്യയിലാണ് സംഭവം. ‘ഗ്രാന്‍ഡ് ഫാദര്‍’ എന്ന അപരനാമത്തിലറിപ്പെട്ടിരുന്ന യൂറി ഡഷേച്ച്‌കിന്‍ ആണ് അന്തരിച്ചത്.

ഒന്നര ലിറ്റര്‍ വോഡ്ക അകത്താക്കിയതിന് പിന്നാലെ യൂറി കുഴഞ്ഞുവീഴുകയായിരുന്നു. പ്രേക്ഷകരുടെ കണ്‍മുന്നില്‍ തന്നെയുള്ള മരണത്തിന് ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലൈവായി തന്നെ തുടരുന്നുണ്ടായിരുന്നു.

read also:കഠിനാധ്വാനിയും ദൈവഭയമുള്ളവനുമാണ് യൂസഫലി സാഹിബ്’; ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി പാകിസ്ഥാനിയുടെ വാക്കുകൾ, കുറിപ്പ്

വന്‍തുകയായിരുന്നു ലൈവായി മദ്യപിക്കുന്നതിന് യൂറിയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.അമിതമായി മദ്യം ഉള്ളിലെത്തിയതാണോ, അതോ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്ന് വ്യക്തമല്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button