06 February Saturday

മണ്ണിനോടൊപ്പം, കര്‍ഷകര്‍ക്കൊപ്പം; കവിത ചൊല്ലി അഭിവാദ്യവുമായി മണികണ്ഠന്‍ ആചാരി

വെബ് ഡെസ്‌ക്‌Updated: Saturday Feb 6, 2021

കൊച്ചി > ആളിക്കത്തുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്‍ മണികണ്ഠന്‍ ആചാരി. 'മണ്ണിനോടൊപ്പം, മണ്ണിന്റെ മക്കളോടൊപ്പം.. കര്‍ഷക സമരം വിജയിക്കട്ടെ'- മണികണ്ഠന്‍ പറഞ്ഞു. കുരീപ്പുഴ ശ്രീകുമാറിന്റെ 'കീഴാളന്‍' എന്ന കവിത ചൊല്ലിക്കൊണ്ടാണ് അദ്ദേഹം കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചിരിക്കുന്നത്.

 

രണ്ടരമാസത്തിലേറെയായി തുടരുന്ന കര്‍ഷക സമരത്തിന് ആഗോളശ്രദ്ധയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി ലോകപ്രശസ്തര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വിദേശികള്‍ ഇന്ത്യയിലെ വിഷയങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന് ആരോപിച്ചും കര്‍ഷകസമരം അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചും ചില ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. കര്‍ഷക പ്രശ്‌നങ്ങളെ ഗൗനിക്കാത്ത ഈ താരങ്ങള്‍ക്കെതിരെയും വലിയ വിമര്‍ശനം ഉയരുന്ന ഘട്ടത്തിലാണ് മണികണ്ഠന്‍ സമരത്തിന് പിന്തുണ നല്‍കി എത്തിയത് എന്നത് ശ്രദ്ധേയമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top