Latest NewsNewsIndia

വിവാഹ വേദിയില്‍ വധുവിനെ സ്പര്‍ശിച്ച ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച്‌ നവവരന്‍ ; വീഡിയോ കാണാം

ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വരച്ചുകാട്ടുന്ന വീഡിയോയാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് . വിവാഹ വേദിയില്‍ ഫോട്ടോ പകര്‍ത്തുകയാണ് ഫോട്ടോഗ്രാഫര്‍ ഇവിടെ. വരനെ മാറ്റിനിര്‍ത്തി സര്‍വാഭരണ ഭൂഷിതയായ വധുവിലെക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയില്‍ വരന്‍ മാറി നിന്നുകൊടുക്കുന്നതാണ് വീഡിയോയില്‍.

Read Also : സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു , ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ടു

പക്ഷെ അല്‍പ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫര്‍ വധുവിന്റെ മുഖം പിടിച്ചുയര്‍ത്തി ഒരു ചിത്രം എടുക്കാന്‍ ശ്രമിക്കുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. വരന്‍ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. വധുവിനെ സ്പര്‍ശിച്ചതില്‍ ഉണ്ടായ അലോസരമാണ് കാരണം എന്ന് വ്യക്തം.

വീഡിയോ കാണാം :

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button