Latest NewsNewsIndia

ഒന്നരവർഷത്തിന് ശേഷം ജമ്മു കശ്മീരിൽ 4 ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു

'ഫോർ ജി മുബാറക്’ എന്നത്തേക്കാളും വൈകി എങ്കിലും എത്തി

ശ്രീനഗർ; ഒന്നരവർഷത്തിന് ശേഷം ജമ്മുകശ്മീരിൽ ഫോർ ജി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. കാശ്മീർ ഭരണ കൂടത്തിന്റെ വക്താവ് രോഹിത് കർസായി ആണ് ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ധാക്കിയതിനു പിന്നാലെയായിരുന്നു ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചത്.

Also Read:‘ദയവായി എല്ലാവരും ഇത് കേള്‍ക്കണം’; അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി‍

2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ഷട്ട് ടൗൺ ആണ് കാശ്‌മീരിലേത് എന്നായിരുന്നു വിലയിരുത്തൽ. കഴിഞ്ഞ വർഷം ബ്രോഡ്‌ബാൻഡ് ഇൻറർനെറ്റും 2ജി മൊബൈൽ ഡാറ്റയും ഘട്ടംഘട്ടമായി പുനസ്ഥാപിച്ചിരുന്നു. സുപ്രീംകോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. സേവനം പുനഃരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര സർക്കാർ കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

ആദ്യഘട്ടമായി ജനുവരി 25 നു ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ഈ വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെ ‘ഫോർ ജി മുബാറക്’ എന്നത്തേക്കാളും വൈകി എങ്കിലും 2019 അഗസ്റ്റിന് ശേഷം ഇത് ആദ്യമായി എല്ലാ ജമ്മു കാശ്മീരികൾക്കും ഫോർ ജി ഇന്റർനെറ് സേവനം ലഭിക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button