Latest NewsNewsInternational

പാകിസ്താന് യുദ്ധം ചെയ്യാൻ സഹായം നൽകാമെന്ന വാഗ്ദാനവുമായി ചൈനയും ,തുർക്കിയും

പാകിസ്താന് യുദ്ധം ചെയ്യാൻ സഹായം നൽകാമെന്ന വാഗ്ദാനവുമായി ചൈനയും ,തുർക്കിയും . പാകിസ്താനു വേണ്ടിയുള്ള രണ്ടാമത്തെ അത്യാധുനിക പടക്കപ്പല്‍ ചൈന ഷാങ്ഹായില്‍ കഴിഞ്ഞ ആഴ്ച്ചയാണ് നീറ്റിലിറക്കിയത്. തുര്‍ക്കി അവര്‍ക്കുവേണ്ടി മൂന്നാമത്തെ മിൽഗെം വിഭാഗത്തില്‍ പെട്ട പടക്കപ്പലാണ് ഇസ്താംബുളിലെ നാവിക കപ്പല്‍ശാലയില്‍ നിർമ്മിക്കുന്നത്.

Read Also : ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം ഒളിച്ചോടിയ 26കാരി പിടിയില്‍ 

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും പാകിസ്താനിലെ തുര്‍ക്കി അംബാസിഡറും സംയുക്തമായാണ് മിൽഗെം ക്ലാസ് പടക്കപ്പലിന്റെ നിർമ്മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. നാല് മിൽഗെം ക്ലാസ് പടക്കപ്പലുകളാണ് തുര്‍ക്കി പാക് നാവികസേനക്ക് വേണ്ടി നിര്‍മിച്ച് നല്‍കുക.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എർദോഗൻ എടുത്തുകാട്ടി, പാക്-തുർക്കി പ്രതിരോധ ബന്ധങ്ങളിലെ പ്രധാന നാഴികക്കല്ലായി മിൽഗെം ക്ലാസ് യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള പ്രതിരോധ സഹകരണമെന്നാണ് പാകിസ്താന്റെ അവകാശം.തുര്‍ക്കി നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കശ്മീര്‍ പ്രശ്‌നം പാകിസ്താന്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചൈന പാകിസ്താനുവേണ്ടിയുള്ള ആദ്യ ടൈപ്പ് 054 പടക്കപ്പല്‍ നിര്‍മിച്ചത്. ഈ വിഭാഗത്തില്‍ പെട്ട ആകെ നാല് പടക്കപ്പലുകളാണ് ചൈന പാകിസ്താനു വേണ്ടി നിർമ്മിച്ചു നല്‍കിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button