കുവൈറ്റ് സിറ്റി> കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതുന്ന കേന്ദ്ര ബജറ്റില്‍ പ്രതിഷേധിക്കുന്നതായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ്. പ്രവാസി സമൂഹത്തെ പാടെ അവഗണിച്ച ബജറ്റാണിത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി പുനരധിവാസ പാക്കേജുകളോ ക്ഷേമ പദ്ധതികളോ ഒന്നുംതന്നെ ബജറ്റില്‍ വകയിരുത്തിയിട്ടില്ല.
വിളകള്‍ക്ക് താങ്ങുവിലകള്‍ പ്രഖ്യാപിക്കാതെ, കര്‍ഷകര്‍ക്ക് ആവശ്യമായ സബ്‌സിഡികള്‍ ലഭ്യമാക്കാതെ രാജ്യത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ കടം ലഭ്യമാക്കിക്കൊണ്ട് കടക്കെണിയിലേക്ക് തള്ളുന്ന സമീപനമാണ് ബജറ്റ് സ്വീകരിച്ചിരിക്കുന്നത്. ഇത് ഈ സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുള്ള കാര്‍ഷിക വിരുദ്ധ നിയമത്തിന് കുടപിടിക്കുന്ന സമീപനമാണ്.
എല്‍ഐസി ഉള്‍പ്പെടെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ച് എല്ലാ മേഖലകളില്‍ നിന്നും പിന്‍വാങ്ങിക്കൊണ്ട് രാജ്യത്തെ കച്ചവടവത്കരിക്കുന്നതിനുള്ള സമീപനമാണ് ബജറ്റില്‍ കാണുന്നത്. അടിസ്ഥാന വര്‍ഗത്തെ ഒരു നിലയിലും പരിഗണിക്കാത്ത, രാജ്യത്തേക്ക് വിദേശനാണ്യം കൊണ്ടുവരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന പ്രവാസികളെ പാടെ അവഗണിക്കുന്ന കേന്ദ്രബജറ്റിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..